അറുപത്താറിൽ ആറാം പ്രാക്ക് …കള്ള പ്രാക്ക്, കന്നിപ്രാക്ക്…എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ എത്തി.ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വരികളിലും, ദൃശ്യങ്ങളിലും ഭീതി നിറഞ്ഞു നിൽക്കുന്നതാണ് ഈ ഗാനം.
ക്രൈസ്തവ സമൂഹത്തിലെ പ്രാർത്ഥനയുടെ ടോൺ ഗാനത്തിൽ നിഴലിക്കുന്നു.ഒരു പക്ഷെ ഇത്തരത്തിലൊരു ഗാനം മലയാള സിനിമയുടെ ചരിത്രത്തിൽത്തന്നെ ഇതാദ്യമാണന്നു പറയുന്നതിൽ തെറ്റില്ല.രാജീവ് ഗോവിന്ദൻ രചിച്ച് മുജീബ് മജീദും , ജോൺസ് റോയിയും ചേർന്ന് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോൺസ് റോയിയും സംഘവും ചേർന്നാണ്. ആലാപനത്തിലും ഏറെ വ്യത്യസ്ഥമായ ഈ ഗാനംസമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
സത്യവും മിഥ്യയും കോർത്തിണക്കി, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ, ഫാന്റെസി, ഹൊറർ ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് അണിയറപ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള അപ്ഡേഷനുകളാണ് ഇതുവരേയും പുറത്തു വീട്ടിട്ടുള്ളത്.പുരാതന ക്രിസ്ത്യൻ തറവാടുകളിൽ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന കറുത്ത ച്ചനൂട്ട് എന്ന ദ്ദർമ്മന്ത്രവാദവും ചിത്രത്തിന്റ പ്രധാന ഘടകമാണന്നു പറയപ്പെടുന്നു.ആക്ഷനും, വയലൻസും , ഹൊററും, ഇമോഷണൽ ഡ്രാമയുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എന്റെടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്..: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി .
എഡിറ്റിംഗ്- പ്രവീൺ കുമാർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ.
കലാ സംവിധാനം- സുനിൽ ദാസ്
മേക്കപ്പ് – അമൽ ചന്ദൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്
സ്‌റ്റിൽസ്- സിനറ്റ് സേവ്യർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി .
പ്രൊഡക്ഷൻ, കിരൺ കാന്ത്.
കൺട്രോളർ- ദീപക് പരമേശ്വരൻ.
ഡിസംബർ മൂന്നിന് ഈ ചിത്രം സെഞ്ച്വറി
ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ് .


