ആലപ്പുഴ മുഹമ്മയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി.പെട്രോൾ ബോംബ്, നാടൻ ബോംബ് എന്നിവയുമായി യുവാവിനെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു.മുഹമ്മ പൂജവെളി തെക്കത്ത് വീട്ടിൽ കണ്ണനെയാണ് മൂന്ന് പെട്രോൾ ബോംബ്, നാടൻ ബോംബ്, 20 ഗുണ്ട് എന്നിവയുമായി പിടികൂടിയത്.പെട്രോൾ ബോംബ് നിർമിക്കാനായി സൂക്ഷിച്ചിരുന്ന പെട്രോളും പിടികൂടി.വീടിന് സമീപത്തെ ഷെഡിലായിരുന്നു ഇയാൾ ബോംബ് സൂക്ഷിച്ചിരുന്നത്.

