വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; നാദാപുരത്ത് കൂട്ടത്തല്ല്

കോഴിക്കോട് നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. നാദാപുരം തൂണേരി മേഖലയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് പേരോട് സ്വദേശിയായ വരനും സംഘവും വധുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഘർഷം.വരനൊപ്പം എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പടക്കം പൊട്ടിച്ചും ബാൻഡ് മേളം നടത്തിയും വിവാഹം ആഘോഷിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വധുവിന്റെ വീടിന് സമീപം മരണം നടന്ന ഒരു വീടുണ്ടായിരുന്നതിനാൽ വലിയ ആഘോഷങ്ങളും പടക്കം പൊട്ടിക്കലും ഒഴിവാക്കണമെന്ന് നാട്ടുകാരും മഹല്ല് കമ്മിറ്റി ഭാരവാഹികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ നിർദേശം അവഗണിച്ച് വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിക്കുകയും ബാൻഡ് മേളം തുടരുകയും ചെയ്തതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ആഘോഷങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരന്റെ സംഘത്തിലുള്ളവർ വഴങ്ങാതിരുന്നതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ലുണ്ടാവുകയായിരുന്നു.സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. വിവരമറിഞ്ഞ് നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.തുടർന്ന് വരന്റെയും വധുവിന്റെയും പ്രദേശങ്ങളിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പാക്കി. ഇരുവിഭാഗങ്ങളും പരാതി നൽകാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.കഴിഞ്ഞയാഴ്ചയും നാദാപുരം മേഖലയിൽ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

ഒരാഴ്ച്ചത്തെ തീർഥാടനകാലം സുഗമം; വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കം നടത്തുമെന്ന് അവലോകന യോഗം

മണ്ഡല-മകരവിളക്ക് സീസൺ ഒരാഴ്ച്ച പിന്നിട്ടപ്പോൾ തീർഥാടകർക്ക് സുഗമമായ ദർശനമാണ് സാധ്യമായതെന്ന് ശബരിമല എ.ഡി.എം ദിലീപ് കെ കൈനിക്കരയുടെ അധ്യക്ഷതയിൽ ദേവസ്വം കോംപ്ലക്സ് ഹാളിൽ ചേർന്ന...

പി ബി ബാലുവിൻ്റെ മാതാവ് സൗദാമിനി അന്തരിച്ചു

കോട്ടയം അയ്മനം പുത്തൻപുരയിൽ പി.കെ. ബാലന്റെ (അയ്മനം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി. യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം, കെ.സി.എസ്.പി.എ....

കട്ടപ്പനയിൽ മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

കട്ടപ്പനയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ്...

സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃക; മുഖ്യമന്ത്രി

സത്യസായി ബാബയുടെ അനുയായികൾ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതമനുഭവിക്കുന്ന വർക്ക് കണ്ണീരൊപ്പുകയും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുകയും ചെയ്യുന്നതാണ് യഥാർത്ഥ ഭക്തിയെന്ന് സത്യസായി...