ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ അന്വേഷണം തുടർന്ന് എക്സൈസ്. കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.കാടയിൽതട്ടിൽ ജോസിനെ മീനങ്ങാടിയിലെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അസിസ്റ്റന്റ് കമ്മീഷണർ മൊഴിയെടുത്തത്. നടപടികൾ 45 മിനിറ്റോളം നീണ്ടു.വയനാട് വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 43 ലിറ്റർ മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് കേസ്. വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും ബാങ്ക് ജപ്തി ചെയ്ത വീട് ഭാര്യാമാതാവ് ലില്ലി ജോസ് ലേലത്തിൽ വാങ്ങിയതാണെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.നേരത്തെ ലില്ലി ജോസിന്റെ മൊഴിയും എക്സൈസ് രേഖപ്പെടുത്തിയിരുന്നു. വീട് ലേലത്തിൽ വാങ്ങിയെങ്കിലും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് ലില്ലി നൽകിയ മൊഴി. ഇതിന്റെ തുടർച്ചയായാണ് ജോസിൽനിന്നും വിവരങ്ങൾ ശേഖരിച്ചത്.അതേസമയം, ഔദ്യോഗിക രേഖകളിൽ വീടിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിലാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ്.

Leave a Reply

spot_img

Related articles

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ.കുണ്ടറ പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്ത...

വി.ഡി. സതീശനുമായി പിണക്കമില്ല; 30 വർഷമായി താൻ വേട്ടയാടപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി വി.ഡി. സതീശനുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയാധിഷ്ഠിതമായ വിമർശനങ്ങൾ മാത്രമാണ് താൻ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു....

മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഫി (33)...

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ ടി.ഐ. മധുസൂദനന്റെ പ്രസംഗം വിവാദത്തിൽ; കൊലവിളിയെന്ന് ആരോപണം

സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ പ്രകോപനപരമായ പ്രസംഗവുമായി സിപിഎം നേതാവും പയ്യന്നൂർ മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച...