വെളുത്ത പൂക്കൾ


കവിത – സിന്ധു സൂസൻ വർഗ്ഗീസ്

വെളുത്ത പൂക്കളിൽ
പേരറിയാത്തൊരു ദേവത
മന്ത്രമൂതിപ്പോയിട്ടുണ്ട്.

കാലം തെറ്റിപ്പൂത്ത
പാലമരത്തിന്മേലുണ്ട്‌
പ്രണയത്തിൽ
തറഞ്ഞൊരുത്തി.

ഇലഞ്ഞിച്ചോട്ടിലെ നക്ഷത്രങ്ങളെ
നോവിക്കാത്തവണ്ണം
നടന്നുപോകുന്നുണ്ട്
സ്വപ്നത്തിലൂടൊരുവൾ.

തലയിണച്ചൂടിൽ
മൂർച്ഛിച്ചു കിടക്കുന്ന
ഗന്ധരാജന്റെ ദളങ്ങൾ
ഏതോ രാമഴകൾ
ഓർത്തെടുക്കുന്നുണ്ട് .

നാരകപ്പൂമൊട്ടുകളുടെ
ഇതൾക്കാമ്പിൽ
സ്വർണ്ണപ്പൊടികളിൽ
കുറിച്ചിട്ടൊരു രഹസ്യമുണ്ട് .

നിന്റെ ജനാലയ്ക്കപ്പുറത്തെ
കാപ്പിച്ചില്ലകളിൽ,
ഓർമ്മിക്കപ്പെടാത്ത
ഒരുവളുടെ നിശ്വാസങ്ങൾ
മഞ്ഞുപൂക്കളായ്
ഉറഞ്ഞു നിൽപ്പാണ് .

വെളുത്ത പൂക്കളിൽ
പ്രണയമെന്നോ
മരണമെന്നോ
പേരുള്ളൊരു ദേവത
മെല്ലെ ചുംബിക്കുന്നുണ്ട് !

വെളുത്ത പൂക്കൾ/ കവിത

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ...

പ്രൊഫ. എസ് ശിവദാസ് മാമനൊപ്പം ഒരു സായാഹ്നം

കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി എംഎസ് കോളേജ് ഗ്രേറ്റ് ഹാളിവെച്ച വൈകുന്നേരം 4...

ജിഎസ്ടി നിരക്ക് വർദ്ധന പ്രസാധനം ചിലവേറിയതാവും

അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ ഓഫ് കേരളാ പബ്ളീഷേഴ്സ് പത്രക്കുറിപ്പ് ഇറക്കി പുസ്തക പ്രസാധന...