ചെങ്ങന്നൂര്‍ ഫെസ്റ്റിന് സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാവുന്നു

മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക മഹോത്സവമായ ചെങ്ങന്നൂര്‍ ഫെസ്റ്റിന് തുടക്കമാവുന്നു.ഉച്ച കഴിഞ്ഞ് മൂന്നിന് പുത്തന്‍വീട്ടില്‍ പടിയില്‍ നിന്നും ആരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരിക്കും പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.വിവിധ ഇനം ഫ്‌ലോട്ടുകള്‍, കുതിര, ഒട്ടകം, പുഷ്പാലംകൃത വാഹനം, കളരിപ്പയറ്റ്, കുങ്ഫു, റോളര്‍ സ്‌കേറ്റിങ് തുടങ്ങിയവ അണിനിരക്കും. തുടര്‍ന്ന് എം.സി റോഡിലൂടെ നഗരം ചുറ്റി നീങ്ങുന്ന സാംസ്‌കാരിക ഘോഷയാത്ര ഫെസ്റ്റ് നഗറായ ബിസിനസ്സ് ഇന്‍ഡ്യാ ഗ്രൗണ്ടില്‍ സമാപിക്കും.തുടന്ന് സംഘാടക സമിതി ചെയര്‍മാന്‍ പി.എം തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.ചടങ്ങില്‍ ഒട്ടേറെ കലാ സാംസ്‌കാരിക, സാമൂഹിക രംഗത്തെ നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും.ചെങ്ങന്നൂര്‍ ഫെസ്റ്റില്‍ ഇക്കുറി വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.ഊട്ടി മാതൃകയില്‍ സജ്ജമാക്കിയിരിക്കുന്ന ഫഌര്‍ഷോ (10,000 ചതുരശ്രയടി) ഏറ്റവും ആകര്‍ഷകകേന്ദ്രമായിരിക്കും.കൂടാതെ അക്വാപെറ്റ് ഷോ, ജീവന്‍ തുളുമ്പുന്ന രൂപങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്റ്റാളുകള്‍, ഫുഡ്‌കോര്‍ട്ട് തുടങ്ങിയവയും ദിവസേന വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന വിവിധ ഇനം കലാസാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.ഗവര്‍ണ്ണര്‍, എം.പി, മന്ത്രിമാര്‍, എം.എല്‍.എ മാര്‍ മറ്റു ജനപ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ആതിഥേയരായി പങ്കെടുക്കും. ഫെബ്രുവരി നാലിന് ഫെസ്റ്റ് സമാപിക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....