കാസര്‍കോട് സ്വദേശിയെ ഹണി ട്രാപ്പില്‍ പ്പെടുത്തി

കാസര്‍കോട് മങ്ങാട് സ്വദേശിയായ 59 കാരനായ വ്യവസായിയാണ് ഹണിട്രാപ്പില്‍പ്പെട്ട് പണം നഷ്ടമായത്. അഞ്ചു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം.28 വയസ്സുള്ള യുവതി, താന്‍ വിദ്യാര്‍ഥിയാണെന്നും, തനിക്ക് ലാപ്ടോപ് വേണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായിയെ ഫോണിലൂടെ ബന്ധപ്പെടുന്നത്. ഇതുപ്രകാരം ലാപ്ടോപ് വാങ്ങാനായി മംഗലൂരുവിലെത്തി. ഹോട്ടലില്‍ വെച്ച്‌ യുവതിക്കൊപ്പം നിര്‍ത്തി ഹണിട്രാപ്പ് സംഘം നഗ്‌നചിത്രം പകര്‍ത്തി. വ്യവസായിയുടെ കൈയിലുണ്ടായിരുന്ന പതിനായിരം രൂപ കൈക്കലാക്കി. അഞ്ചുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് പിറ്റേന്ന് നാലുലക്ഷത്തി തൊണ്ണൂറായിരം രൂപ സംഘത്തിന് നല്‍കി.ഏറെ നാളുകള്‍ക്കുശേഷം വീണ്ടും പണം ആവശ്യപ്പെട്ട് ഹണിട്രാപ്പ് സംഘം വ്യവസായിയെ ഭീഷണിപ്പെടുത്തി.ഇതേത്തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏഴംഗ സംഘത്തെ മേല്‍പ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...