പോലീസ് റൂട്ട് മാർച്ച്

2024 പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസും കേന്ദ്രസേനയും ചേർന്ന് സംയുക്തമായി റൂട്ട് മാർച്ച് നടത്തി.

ഇലക്ഷന് മുന്നോടിയായുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ഇന്നലെ നഗരത്തില്‍ റൂട്ട് മാർച്ച് നടത്തിയത്.

രാവിലെ കുമരകത്തും വൈകുന്നേരം കോട്ടയം നഗരത്തിലുമായാണ് റൂട്ട് മാർച്ച് നടത്തിയത്.

കേന്ദ്രസേന ഉൾപ്പെടെ അഞ്ച് പ്ലാറ്റൂണുകളിലായി നൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും, വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റൂട്ട് മാർച്ച് ഉണ്ടായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

Leave a Reply

spot_img

Related articles

പംപ ഫെസ്റ്റ് നാളെ സമാപിക്കും

സാഹിത്യവും കലയും സംവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ ചെങ്ങന്നൂർ പംപ സാഹിത്യോത്സവത്തിന് നാളെ (ജൂലൈ 27) സമാപനമാകും. വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്ര...

ഓർത്തഡോക്സ് സഭാ സുന്നഹദോസ് ചൊവ്വാഴ്ച മുതൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ചൊവ്വാഴ്ച തുടക്കമാകും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരുന്ന സുന്നഹദോസിന് സഭാധ്യക്ഷനും മലങ്കര...

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...