2024 പാരീസ് ഒളിമ്പിക്സ്; ശരത് കമൽ ഇന്ത്യൻ പതാകയേന്തും

എയ്‌സ് ടേബിൾ ടെന്നീസ് താരം ശരത് കമൽ വരാനിരിക്കുന്ന പാരീസ് 2024 ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൻ്റെ പതാകവാഹകനായിരിക്കും.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ആണ് ഇക്കാര്യം അറിയിച്ചത്.

ബോക്‌സർ എംസി മേരി കോമിനെ രാജ്യത്തെ സംഘത്തിൻ്റെ ഷെഫ് ഡി മിഷനായി നിയമിച്ചു.

ബോക്‌സിംഗ് ചരിത്രത്തിൽ ആറ് ലോക കിരീടങ്ങൾ നേടുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി കോം.

“ഒളിമ്പിക് വേദിയിൽ മത്സരിക്കുമ്പോൾ നമ്മുടെ സംഘത്തിൻ്റെ ഐക്യട്ടിൻ്റെയും ആത്മാവിൻ്റെയും പ്രതീകമായി ശരത് കമൽ നിലകൊള്ളുന്നു,” ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇതുവരെ ഒരു വനിതാ പതാക വാഹകയെ തിരഞ്ഞെടുത്തിട്ടില്ല.

എന്നാൽ സ്‌പോർട്‌സ് ബോഡി ലിംഗസമത്വത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ജൂലൈ 26 മുതൽ ആരംഭിക്കുന്ന ഗെയിംസിനുള്ള നിരവധി ക്വാട്ടകൾ ഇനിയും പൂരിപ്പിക്കാത്തതിനാൽ പിന്നീട് ഒരു വനിതാ അത്‌ലറ്റിനെ തിരഞ്ഞെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

തന്നെ തിരഞ്ഞെടുത്തതിൽ ശരത് കമൽ ആഹ്ളാദം പ്രകടിപ്പിച്ചു.

“എൻ്റെ അഞ്ചാമത്തെയും അവസാനത്തെയും ഒളിമ്പിക്‌സായിരിക്കുമെന്നത് കണക്കിലെടുക്കുമ്പോൾ ഇത് ഏറ്റവും വലിയ ബഹുമതിയാണ്,”ശരത് കമൽ പറഞ്ഞു.

2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൻ്റെ സമാപന ചടങ്ങിൽ ശരത് കമൽ ഇന്ത്യയുടെ പതാകവാഹകനായിരുന്നു, അവിടെ അദ്ദേഹം മൂന്ന് സ്വർണ്ണ മെഡലുകൾ നേടി.

2024 പാരീസ് ഒളിംപിക്‌സിനായി ഞങ്ങളുടെ സംഘത്തെ നയിക്കുന്ന ഇത്രയും വിശിഷ്ടവും കഴിവുള്ളതുമായ ഉദ്യോഗസ്ഥരുടെ ടീമിനെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഐഒഎ പ്രസിഡൻ്റ് പി ടി ഉഷ പറഞ്ഞു.

Leave a Reply

spot_img

Related articles

ആദ്യ ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2026-27 സീസണിലെ ആദ്യ ഹോം മത്സരത്തിൽ മഞ്ഞപ്പടയുടെ വിജയക്കുതിപ്പ് കാണാനെത്തിയ ആരാധകർക്കു നിരാശ.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...

ലയണൽ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിടവാങ്ങി

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവുമായി മെസ്സി തന്റെ കരിയറിന് വിരാമമിട്ടു.ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മാസ് മോനുമെന്റല്‍ സ്റ്റേഡിയത്തില്‍...

ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം...

മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി

ഇതിഹാസ നായകൻ ലയണല്‍ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി .നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതലുള്ള പോരാട്ടത്തില്‍ അർജൻ്റീനയുടെ വിശ്വ...