മുൻ ഐടി ജീവനക്കാരി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചു

മുൻ ഐടി ജീവനക്കാരിയായിരുന്ന പെണ്‍കുട്ടി മോഷ്ട്ടിച്ചത് 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകള്‍.

ജാസി അഗർവാള്‍ എന്ന 26കാരിയെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

ജോലിക്കായി നോയിഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്നതായിരുന്നു യുവതി.

എന്നാല്‍ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുകയായിരുന്നുവെന്നും പിന്നീട് മോഷണം പതിവാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

താമസ സ്ഥലങ്ങളില്‍ നിന്ന് ലാപ്‌ടോപ്പുകളും ഉപകരണങ്ങളും മോഷ്‌ടിക്കലായിരുന്നു യുവതിയുടെ സ്ഥിരം മോഷണം.

തുടർന്ന് ഇത് കരിഞ്ചന്തയില്‍ വില്‍ക്കാനായി സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും.

ആളൊഴിഞ്ഞ മുറികളില്‍ കയറി ചാർജ് ചെയ്യാൻ വച്ചിരുന്ന ലാപ്‌ടോപ്പുകളാണ് മോഷ്ടിച്ചിരുന്നത്.

സംഭവത്തെ തുടർന്ന് പിജി റസിഡന്റ്സുകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒട്ടേറെ ലാപ്ടോപ്പുകളാണ് യുവതി മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം യുവതിയെ അറസ്റ്റ് ചെയ്തു.

യുവതിയുടെ പക്കല്‍ നിന്ന് 16 ലക്ഷത്തോളം വില വരുന്ന 26 ലാപ്ടോപ്പുകള്‍ പൊലീസ് പിടിച്ചെടുത്തു.

വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് ഇവർ മോഷണം നടത്തിയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണഅ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...