കൊളസ്ട്രോൾ കുറയ്ക്കാൻ കഴിക്കാം ഈ പച്ചക്കറികൾ

ഇന്ന് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. ഫാസ്റ്റ് ഫുഡിന്റെയും എണ്ണയടങ്ങിയ ഭക്ഷണങ്ങളുടെയും അമിത ഉപയോഗമാണ് ഇതിന് പ്രധാനകാരണം.
എന്നാൽ ഈ ഭക്ഷണ രീതികൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാലോ? അങ്ങനെയെങ്കിൽ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഈ പച്ചക്കറികളും ഉൾപ്പെടുത്താം. അവ ഏതൊക്കെയെന്ന് പരിചയപ്പെട്ടാലോ…

ഒന്നാമതായി ചീരയാണ് ഇതിൽ പ്രധാനി. ഉച്ചയ്ക്ക് ചോറിനൊപ്പം ഫൈബര്‍ അടങ്ങിയ ചീര കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബ്രൊക്കോളിയാണ്. ഇത് കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബീറ്റ്റൂട്ടാണ്. വിറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് ചോറിനൊപ്പം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

നാലാമതായി നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ്‌. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാൻ സഹായിക്കും.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....