പരീക്ഷണം വിജയം; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി അരുൺരാജ്

വിഷുദിനത്തിൽ എന്തെങ്കിലുമൊക്കെയൊന്ന് പുതിയതായി ചെയ്യണമെന്ന് വിചാരിച്ച് ഉദിച്ച ആശയം വിജയമായിരിക്കുകയാണിവിടെ. വെറെ ആരുടെയുമല്ല കൺസെപ്റ്റ് ഫോട്ടോഗ്രാഫറായ അരുൺരാജിന്റെയാണത്. വിഷുവിന് പുത്തൻ പരീക്ഷണം വഴി സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ് അരുൺരാജ്.

വ്യത്യസ്തമായി ചെയ്യണം എന്നുള്ള ചിന്തയിലാണ് ഈ പുതുപുത്തൻ ആശയം ഉടലെടുക്കുന്നത്.
വിഷു ദിവസം തൻ്റെ ഭക്തയെ കാണാൻ രാധയുമായി എത്തുന്ന കൃഷ്ണനെ നമ്മൾ ചിത്രകഥകളിൽ പോലും വായിച്ചിട്ടുണ്ടാകില്ല അല്ലേ?. എന്നാൽ അങ്ങനെയൊരു പുത്തൻ പരീക്ഷണമാണ് ഇവിടെ ഇദ്ദേഹം നടത്തിയത്. അത് വിജയിക്കുകയും ചെയ്തു. കൃഷ്ണ ഭക്തയായ ഒരു പെൺകുട്ടി ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും അവൾക്ക് അടിയറവ് വെയ്ക്കേണ്ടി വന്ന അവളുടെ ആഗ്രഹങ്ങൾക്കുമിടയിൽ വലിയൊരു സന്തോഷമായി രാധയോടൊപ്പം അവൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവാൻ കൃഷ്ണനെയാണ് അരുൺ ഈ ചിത്ര കഥയിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

പക്ഷേ, ഇത് ഇത്രയധികം പ്രേക്ഷക ശ്രദ്ധ നേടി തരുന്നമെന്നോ എന്നൊന്നും ചിന്തിച്ചിരുന്നില്ല എന്നാണ് അരുൺ പറഞ്ഞത്. സത്യഭാമ, ശരത്, ഷിജി, ദേവ, മഹിമ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി ഇതിൽ അഭിനയിച്ചിരിക്കുന്നത്. നല്ലൊരു മനസാണ് ഏറ്റവും നല്ല ഭക്തരുടെ ലക്ഷണം എന്നുകൂടി ഓർമ്മിപ്പിക്കുന്ന ചിത്രങ്ങളാണ് അരുൺരാജ് ഈ പ്രാവശ്യം സമ്മാനിച്ചത്. വിഷുവിനു കൃഷണനോടൊപ്പം വന്ന രാധ പ്രേക്ഷകർക്ക് നല്ല ഒന്നാന്തരം മധുര സമ്മാനമാണ് നല്കിയത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....