പ്രശസ്ത സംവിധായകൻ രാംദാസ് രാമസാമി (കെ ആർ രാംദാസ്) എഴുതിയ “എന്റെ സിനിമാസഞ്ചാരങ്ങൾ”എന്ന ആത്മകഥാ പുസ്‌തകത്തിന്റെ പ്രകാശന കർമ്മം,
ഇടുക്കിയിൽ “ആരാധകരേ ശാന്തരാകുവിൻ”എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് എം എം മണി എം എൽ എ, പ്രശസ്തനടന്മാരായ വിഷ്ണുഉണ്ണികൃഷ്ണനും ബിബിൻജോർജും ആദ്യകോപ്പി നല്കി നിർവ്വഹിച്ചു.

നിർമാതാക്കളായ മധു, ആരതി മധു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
1983 കാലഘട്ടം മുതൽ തമിഴ്, മലയാളം, തെലുഗു,ഹിന്ദി,കന്നഡ എന്നീ ഭാഷകളിലായി 49-ഓളം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും,
അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള രാംദാസ് രാമസാമിയുടെ കൈയ്യൊപ്പ് പൂർണമായും പതിഞ്ഞിട്ടുള്ള ആത്മകഥയാണ്
“എന്റെ സിനിമാ സഞ്ചാരങ്ങൾ “.