സിപിഎമ്മിനും എല്‍ഡിഎഫിനും എതിരായ സംഘടിത ഗൂഢാലോചന: ഇ.പി ജയരാജന്‍

ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് സിപിഎമ്മിനും എല്‍ഡിഎഫിനും എതിരായ സംഘടിത ഗൂഢാലോചന: ഇ.പി ജയരാജന്‍

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരായ സംഘടിത ഗൂഢാലോചന എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

തന്നെ ആര്‍എസ്എസ് മൂന്നുതവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അങ്ങനെയൊരാള്‍ ബിജെപിയില്‍ പോകുമെന്ന് എങ്ങനെ വാര്‍ത്ത നല്‍കുമെന്ന് ഇ.പി ജയരാജന്‍ ചോദിച്ചു.

ശോഭാ സുരേന്ദ്രനുമായി ഒരു പരിചയവുമില്ലെന്നും ടി.ജി നന്ദകുമാറിനെ ഒരു യാത്രായ്ക്കിടയിലാണ് പരിചയപ്പെട്ടതെന്നും അതിനപ്പുറം നന്ദകുമാറുമായി യാതൊരു ബന്ധവുമില്ലെന്നും ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇ.പി ജയരാജന്‍ വ്യക്തമാക്കി.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ചയുടെ പേരില്‍ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമനടപടിയിലേക്ക് കടക്കില്ലെന്നും ഇ.പി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ‘പാപി’ പരാമര്‍ശം പൊതുസമൂഹത്തിനുള്ള സന്ദേശമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...