പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

രക്തത്തിലെ പ്ലേറ്റ്‍ലെറ്റുകളാണ് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും ചിലരില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയാം.

ഇത്തരത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാൽ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.

വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാം.

അത്തരത്തില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായയും പപ്പായയുടെ ഇലയും കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും.

ബൂറ്റ്റൂട്ടില്‍ ഫോളേറ്റ്, നൈട്രേറ്റ്, അയേണ്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും.

വിറ്റാമിന്‍ കെ അടങ്ങിയ ചീര കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഗുണം ചെയ്യും. അതിനാല്‍ ചീര ധാരാളമായി കഴിക്കാം.

പ്രോട്ടീന്‍, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂടാന്‍ സഹായിക്കും.

കരൾ കഴിക്കുന്നതും ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് ഉൽപാദനത്തെ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും.

വിറ്റാമിനുകളായ എ, ബി9, സി, ഇ, സിങ്ക്, അയേണ്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്ത് കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും.

വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനത്തെ കൂട്ടാന്‍ സഹായിക്കും.

അയേണ്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....