ദേശീയപാതയിൽ വെള്ളക്കെട്ട്

മഴ തുടരുകയാണ്. ദേശീയപാതയിൽ വെള്ളക്കെട്ട്. ചെറിയ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം നാട്ടുകാരും യാത്രക്കാരും വലഞ്ഞു.

അമ്പലപ്പുഴ ജംഗ്ഷന് തെക്ക് പായൽക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലാണ് ജനങ്ങളെ വലച്ച് ഈ വെള്ളക്കെട്ട് രൂപപ്പെട്ടത്.

ഇവിടെ ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ നേരത്തെ തന്നെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണുള്ളത്.

റോഡിലെ വെള്ളം സമീപത്തെ ഓടയിലേക്ക് ഒഴുകിപ്പോകാതെ വന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായത്.

തുടർന്ന് ഇന്നലെ ഉച്ചയോടെ ജെസിബിയെത്തിച്ച് ഓടയിലേക്ക് വെള്ളം ഒഴുക്കിവിട്ടതോടെയാണ് ഇതിന് പരിഹാരമായത്.

മഴ ശക്തമായതോടെ റോഡ് കടലിന് സമാനമായി. ഇതോടെ ചെറുതും വലുതുമായ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതെ വന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

പി എസ് സി പരീക്ഷയെഴുതാൻ പോയ ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഇതിൽ വലഞ്ഞത്.

ദേശീയപാതയിൽ വെള്ളക്കെട്ട് ഉയരുമോ എന്ന ആശങ്കയിലാണ് ​ജനങ്ങൾ.

Leave a Reply

spot_img

Related articles

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....