ഗോവയിൽ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും നീന്തുന്നതിന് വിലക്ക് ഏർപ്പെടുത്തി. മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാനായാണ് ഇത്തരമൊരു നടപടി ഏർപ്പെടുത്തിയത്.
വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്ക്. കലക്ടർമാർ ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
ഉത്തരവ് പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പിന്‍റെ ലംഘനമാകുമെന്ന് കലക്ടർമാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
മനുഷ്യജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതിന് എതിരെയുള്ളതാണ് 188ആം വകുപ്പ്.
മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും ക്വാറികളിലും നദികളിലും മറ്റ് ജലസ്രോതസ്സുകളിലും നീന്താനിറങ്ങി മുങ്ങിമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വിലക്ക്.
എന്തായാലും, ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വിലക്ക് തീരുന്ന അറിയിപ്പ് വരും വരെ നിരോധനം തുടരും എന്നാണ് അറിയിക്കുന്നത്.