ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി യുടെനേതൃത്വത്തില്‍ വിവിധ പരിപാടികള്‍


ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പുമായി സഹകരിച്ച് അട്ടപ്പാടി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സിബിന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ നഴ്സറി യോജന പ്രകാരം ഉത്പാദിപ്പിച്ച ഞാവല്‍, പേര, സീതപ്പഴം, നെല്ലി, കുടംപുളി, ഈട്ടി ഉള്‍പ്പടെയുള്ള 400 തൈകളാണ് സ്‌കൂള്‍ പരിസരത്ത് നട്ടുപിടിപ്പിക്കുന്നത്.

തുടര്‍ന്നുള്ള മൂന്ന് വര്‍ഷത്തേക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ തൈകള്‍ പരിപാലിക്കും. കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലേക്ക് ‘ആരോഗ്യവന’ത്തിനായി 100 തൈകളും കിലയിലേക്ക് 50 തൈകളും നല്‍കി.

ഉത്പാദിപ്പിച്ച ബാക്കിയുള്ള തൈകള്‍ വനവത്ക്കരണത്തിനായി ഉപയോഗിക്കും. അട്ടപ്പാടി വാട്ടര്‍ ഷെഡ് മേഖലയില്‍ ഉത്ഭവിക്കുന്ന ഭവാനി നദിയുടെ കൈവഴികളിലേക്ക് വരുന്ന ചെറിയ ചാലുകളുടെ തീരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ബി.എസ് ഭദ്രകുമാര്‍, അഗ്രി എന്‍ജിനീയര്‍ സിലി എന്നിവര്‍ പ്രകൃതി പഠന ക്ലാസെടുത്തു.

പരിപാടിയില്‍ ജൂണ്‍ ആറിന് സേവ് നേച്ചര്‍ ഫോര്‍ ഫ്യൂച്ചര്‍ സ്‌കീമിന്റെ ഭാഗമായി ട്രയല്‍ ടു ഫോറസ്റ്റ് എന്ന പരിപാടി സംഘടിപ്പിക്കും. ജൂണ്‍ എട്ടിന്  താണാവ് മുതല്‍ ധോണി വരെ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ റാലി നടത്തും. ജൂണ്‍ ഒന്‍പതിന് സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേമതരു എന്ന പേരില്‍ ജില്ലയിലെ സത്യസായി സേവാ സമിതികളില്‍ വൃക്ഷ തൈ നടും.  

Leave a Reply

spot_img

Related articles

എന്റെ ഭൂമി സംയോജിത പോർട്ടൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച എന്റെ ഭൂമി...

മൃഗശാലയിൽ കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം നാളെ

സർക്കാരിന്റെ നാലാം നൂറുദിന പരിപാടികളുടെ ഭാഗമായി മൃഗശാലയിൽ നിർമ്മാണം പൂർത്തീകരിച്ച കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം  ഒക്ടോബർ 23 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ...

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കും

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ...

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ...