ആരോഗ്യകേരളത്തില്‍ ഒഴിവ്

ആരോഗ്യകേരളം വയനാട് മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ), സ്റ്റാഫ് നഴ്‌സ്, ആര്‍ബിഎസ്‌കെ നഴ്‌സ്, ടിബി ഹെല്‍ത്ത് വിസിറ്റര്‍, എന്‍പിപിസിഡി ഇന്‍സ്ട്രക്ടര്‍, എംഎല്‍എസ്പി, ജെഎച്ച്‌ഐ, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്  തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: മെഡിക്കല്‍ ഓഫിസര്‍- എംബിബിഎസ്, ടിസിഎംസി/ കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ)- ബിഎച്ച്എംഎസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്റ്റാഫ് നഴ്‌സ്- ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം, കെഎന്‍സി രജിസ്‌ട്രേഷന്‍. ആര്‍ബിഎസ്‌കെ നഴ്‌സ്- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജെപിഎച്ച്എന്‍ കോഴ്‌സ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ടിബി ഹെല്‍ത്ത് വിസിറ്റര്‍- സര്‍ക്കാര്‍ അംഗീകൃത ടിബിഎച്ച് വി കോഴ്‌സ്/ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സ്, ആരോഗ്യമേഖലയില്‍ ടിബിയുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, രണ്ടുമാസത്തില്‍ കുറയാത്ത സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്. എന്‍പിപിസിഡി ഇന്‍സ്ട്രക്ടര്‍- ഡിഇസിഎസ്ഇ/ ഡിഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ആര്‍സിഐ രജിസ്‌ട്രേഷന്‍, എംഎല്‍എസ്പി- ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം (ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം).

ജെഎച്ച്‌ഐ- ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് (രണ്ടുവര്‍ഷ ഡിപ്ലോമ), കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍- ഡിഗ്രി, സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബിഎഡ്, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം.

ഡെവലപ്‌മെന്റ് തെറാപിസ്റ്റ്- ഡിഗ്രി, പിജിഡിസിസിഡി/ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ ഡിപ്ലോമ (ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം). ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിജി/എംഫില്‍, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, ആര്‍സിഐ രജിസ്‌ട്രേഷന്‍.

അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും പകര്‍പ്പ് സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 20ന് വൈകുന്നേരം അഞ്ചിനകം കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ എത്തിക്കണം. ഫോണ്‍: 04936 202771.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...