റെഡ്ഡിപാളയത്ത് മാൻഹോളില്‍നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേർ മരിച്ചു.
രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്.
രണ്ടുപേർ ചികിത്സയിലാണ്. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തേക്ക് വന്നത്.
രാവിലെ ശുചിമുറി തുറന്നപ്പോള്‍ വിഷവാതകം പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഉടൻ മരിച്ചു.
ഇവരുടെ ശബ്ദംകേട്ടെത്തിയ സമീപവാസിയായ 15 വയസുള്ള കുട്ടിയും വിഷവായു ശ്വസിച്ച് മരണപ്പെടുകയായിരുന്നു.
അതേസമയം റെഡ്ഡിപാളയം മേഖലയിലെ വീടുകള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.
പുതുനഗർ മേഖലയിലുള്ളവർക്ക് ജാഗ്രതാനിർദേശം നല്‍കി. ജില്ലാ കലക്ടർ, റവന്യൂ ഉദ്യോഗസ്ഥർ, ഫയർഫോഴ്സ്, മെഡിക്കല്‍ സംഘം എന്നിവർ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.