ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയുണ്ടെന്ന് നാസ പറയുന്നു.
ഇത് തടയാന്‍ നമ്മള്‍ വേണ്ടത്ര തയാറല്ലെന്നും നാസ വിലയിരുത്തുന്നു.
ഏപ്രിലില്‍ അഞ്ചാമത് ദ്വിവത്സര പ്ലാനെറ്ററി ഡിഫോന്‍സ് ഇന്‌ററജന്‍സി ടേബിള്‍ടോപ്പ് എക്‌സസൈസ് നാസ നടത്തിയിരുന്നു. ടേബിള്‍ടോപ്പ് അഭ്യാസത്തിനിടെയാണ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഛിന്നഗ്രഹത്തിന്‌റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ജൂണ്‍ 20ന് മേരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറി(എപിഎല്‍)യില്‍ നടന്ന അഭ്യാസത്തിന്‌റെ സംഗ്രഹം നാസ അനാവരണം ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ 72 ശതമാനമാണ് സാധ്യത. കൃത്യമായി പറഞ്ഞാല്‍ 2038 ജൂലൈ 12ന് അതായത് പതിനാലേകാല്‍ വര്‍ഷം ആകുമ്ബോള്‍ ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കും.
മണിക്കൂറില്‍ 16500 കിലോമീറ്റർ വേഗതയിലാണ് ഭൂമിയെ ലക്ഷ്യമിട്ടുള്ള ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. എന്നാല്‍ ഈ ഛിന്നഗ്രഹത്തിന്‌റെ വലുപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ പറയുന്നു. നാസയുടെ ഇരട്ട ഛിന്നഗ്രഹ റിയാക്ഷന്‍ ടെസ്റ്റില്‍ (Double Asteroid Redirection Test- DART) നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്ന ആദ്യപരീക്ഷണം കൂടിയാണിത്. ഛിന്നഗ്രഹ ആഘാതങ്ങളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആദ്യത്തെ ബഹിരാകാശ പ്രദര്‍ശനമാണ് ഡാര്‍ട്ട്.