വിങ്ങർ റെന്ത്ലെയ് ലാൽതൻ മാവിയയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി

3 വർഷത്തെ കരാറിൽ വിങ്ങർ ആർ ലാൽതൻ മാവിയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി.

ഐ ലീഗ് ടീമായ ഐസ്വാൾ എഫ് സിയിൽ നിന്നാണ് അമാവിയ എന്നറിയപ്പെടുന്ന ലാൽതൻ മാവിയ കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കളിയിലെ മികച്ച വൈദഗ്ധ്യവും പന്തടക്കവും കൊണ്ട് വേഗത്തിൽ ആക്രമണങ്ങൾ കെട്ടിപ്പടുക്കാൻ കഴിവുമുള്ള താരമാണ് ലാൽതൻമാവിയ.

മിസോറാമിൽ ജനിച്ച ലാൽതൻമാവിയ ഐസ്വാൾ എഫ്സിയുടെ അണ്ടർ-14 ടീമിലൂടെ ആണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.

ക്ലബിൻ്റെ യൂത്ത് സംവിധാനത്തിലൂടെ വളർന്ന ലാൽതൻമാവിയ ഐസ്വാളിൻ്റെ യൂത്ത് ടീമുകളിലൂടെ മുന്നേറി, ഒടുവിൽ 2022/23 ഐ-ലീഗ് സീസണിൽ ഐസ്വാൾ എഫ്സിയുടെ സീനിയർ ടീമിൽ ഇടം നേടി. ആ സീസണിൽ 20 ഐ-ലീഗ് മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 5 അസിസ്റ്റുകളും നൽകുകയും ചെയ്തു.

അതിനുശേഷം, ഐ ലീഗ്, സൂപ്പർ കപ്പ് തുടങ്ങിയ മത്സരങ്ങളിൽ ഐസ്വാൾ എഫ് സിയെ പ്രതിനിധീകരിച്ച് ടീമിലെ സ്ഥിര അംഗമായി. ഐസ്വാൾ എഫ് സിക്കായി 42 മത്സരങ്ങളിൽ നിന്നായി 5 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ലോകകപ്പ്; കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം

ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം.നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോൾ മികവിൽ, രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു. കളിയിലുടനീളം വേഗതയും...

ലോകകപ്പ്; ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം

ലോകകപ്പ് ഫുട്ബോളിൽ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം.ഉസ്‌ബെക്കിസ്ഥാനെ തോൽപ്പിച്ച് ഈ ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി.ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും...

ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ വീഴ്ത്തി ഘാനയ്ക്ക് വിജയം

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന...

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം

കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം.ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന്...