തമിഴ്‌നാട്ടില്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ പദ്ധതി എയ്ഡഡ് സ്വകാര്യ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചു

തമിഴ്‌നാട്ടില്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ പദ്ധതി എയ്ഡഡ് സ്വകാര്യ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ച്‌ സർക്കാർ

തിങ്കളാഴ്ച തിരുവള്ളൂർ ജില്ലയിലെ സെന്റ് ആൻസ് സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം വിളമ്ബി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാത്ത് ഉടനീളമുള്ള 3,995 സർക്കാർ-എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ 2,23,536 കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് സർക്കാർ അറിയിച്ചു.

2022 സെപ്തംബർ 15 ന് സർക്കാർ സ്‌കൂളുകളിലേക്കുള്ള പ്രഭാതഭക്ഷണ പദ്ധതി തുടങ്ങിയപ്പോള്‍ 1,545 സർക്കാർ പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ 1.14 ലക്ഷം വിദ്യാർത്ഥികളാണ് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടത്. 2023 ഓഗസ്റ്റ് 25-ന് സംസ്ഥാനത്തുടനീളം പദ്ധതി വിപുലീകരിച്ചതോടെ, 30,992 സർക്കാർ പ്രൈമറി സ്‌കൂളുകളിലായി ഏകദേശം 18.50 ലക്ഷം വിദ്യാർത്ഥികളെ ഈ സംരംഭത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു.

എയ്ഡഡ് സ്‌കൂളുകളെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ മൊത്തം 21.87 ലക്ഷം വിദ്യാർത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ, സർക്കാർ, സംസ്ഥാന-എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലും പദ്ധതി പ്രവർത്തനക്ഷമമാകും.

Leave a Reply

spot_img

Related articles

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...