പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും.

ഞായറാഴ്ചചേർന്ന സർവകക്ഷി യോഗത്തില്‍ പ്രതിപക്ഷപാർട്ടികളുടെ സഹകരണം അഭ്യർഥിച്ച്‌ കേന്ദ്രസർക്കാർ.

സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാൻ അനുവദിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.

ഡെപ്യൂട്ടിസ്പീക്കർസ്ഥാനം ഒഴിച്ചിടരുതെന്നും ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷാംഗത്തെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിന് സർക്കാർ മറുപടി നല്‍കിയില്ല.വിരമിച്ച ജഡ്ജിമാർ രാഷ്ട്രീയത്തിലിറങ്ങുന്നത് വിലക്കുന്നതുമുതല്‍ പുതിയ ക്രിമിനല്‍നിയമത്തില്‍ ഭർത്തൃബലാത്സംഗം കുറ്റകരമാക്കണമെന്നുവരെ ആവശ്യപ്പെടുന്ന സ്വകാര്യബില്ലുകള്‍ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലുണ്ടാകും.

നിർമിതബുദ്ധി, ഡീപ് ഫെയ്ക്ക്, പൗരത്വനിയമഭേദഗതി തുടങ്ങി ഒട്ടേറെ വിഷയങ്ങളുമായി ബന്ധപ്പെട്ട 23 സ്വകാര്യബില്ലുകളാണ് തിങ്കളാഴ്ച തുടങ്ങുന്ന സമ്മേളനത്തില്‍ രാജ്യസഭയില്‍ ലിസ്റ്റുചെയ്തിരിക്കുന്നത്.

സ്വകാര്യബില്ലുകള്‍ നിയമമാകുന്നത് അത്യപൂർവമാണ്. പാർലമെന്റ് ചരിത്രത്തില്‍ 14 സ്വകാര്യബില്ലുകളേ ഇരുസഭകളും പാസാക്കിയിട്ടുള്ളൂ.

സർക്കാർബില്ലുകളില്‍ പ്രതിനിധാനംചെയ്യപ്പെടാത്ത വിഷയങ്ങള്‍ നിയമമാക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുന്നതാണ് സ്വകാര്യബില്ലുകള്‍.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...