ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇനി നിരത്തിലിറങ്ങില്ല

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ് നീക്കം.

വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ നടപടിയെടുക്കുമെന്നും മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു.

വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.

വാഹന ഉടമയ്ക്ക് 1.05 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്.

മലപ്പുറം സ്വദേശി കെ സുലൈമാന്റെ പേരിലുള്ള വാഹനമാണ് ആകാശ് തില്ലങ്കേരി ഓടിച്ചിരുന്നത്.

സീറ്റ് ബെൽറ്റിടാതെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിച്ച ആകാശ് തില്ലങ്കേരി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് വിഷയം ചർച്ചയാകുന്നത്.

ഇതേ വാഹനത്തിന് നേരത്തെ മൂന്ന് തവണ കേരള മോട്ടോർ വകുപ്പ് പിഴയിട്ടിരുന്നു.

ഇന്ത്യൻ ആർമിയിൽ നിന്ന് ലേലത്തിൽ വാങ്ങിയ വാഹനമാണ് ഇത്.

വാഹനത്തിന്റെ വലിപ്പം വരെ കുറച്ചു,

ഇത് സുരക്ഷാ ഭീഷണിയാണ്, ആറ് സീറ്റുള്ള വാഹനം മൂന്ന് സീറ്റാക്കി മാറ്റിയതിനെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി മേനോനും അടങ്ങിയ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ നടപടികളെ കുറിച്ച് അറിയിച്ചത്.

Leave a Reply

spot_img

Related articles

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി. പോലീസ്, ദേവസ്വം ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇടവ മാസ പൂജയ്ക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന...

കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും...

കോഴിക്കോട് കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിലങ്ങാട് വാളൂക്കില്‍ കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. മരിയഗിരിയിലെ കൃഷിയിടത്തിലാണ് കാട്ടപന്നിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ സ്ത്രീ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്.വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും.ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ,...