വിനേഷിൻ്റെ അയോഗ്യതയില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍

ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി.

ധൈര്യവും കഴിവും അപാരമായ നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചാണ് വിനേഷ് മുന്നേറിയത്. ഈ അയോഗ്യത എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും സംഭവത്തില്‍ താരത്തിൻ്റെ പരിശീലകര്‍ക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കണമെന്നും തരൂര്‍ പറഞ്ഞു.

‘വിനേഷ് ഫോഗട്ടിൻ്റെ ഇതുവരെയുള്ള വിജയം ശ്രദ്ധേയമാണ്. അപാരമായ ധൈര്യവും കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചാണ് അവര്‍ മുന്നേറിയത്. എന്നെ സംബന്ധിച്ചിടത്തോളം വിനേഷ് നമ്മുടെയെല്ലാവരുടെയും ഹൃദയം കീഴടക്കി.

സാങ്കേതികപരമായ കാരണങ്ങള്‍ കൊണ്ടുള്ള അവരുടെ അയോഗ്യതയെ കുറിച്ചുള്ള വാര്‍ത്തയില്‍ ഞാന്‍ വളരെ നിരാശനാണ് തരൂര്‍ പറഞ്ഞു.

ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. എല്ലാ നിയമങ്ങളും പാലിക്കേണ്ടതിലും പരിമിതികള്‍ ഉറപ്പുവരുത്തുന്നതിലും വിനേഷിന്റെ പരിശീലകര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം വിനേഷ് നടത്തിയ എല്ലാ പരിശ്രമങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം ലഭിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം, തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...