അതിരമ്പുഴയിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

അതിരമ്പുഴയിൽ 2 കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.

ഒഡീഷ സ്വദേശി നാരായൺ നായികാണ് (35) ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

ഇയാൾ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടർന്ന് രാവിലെ എം. ജി സർവ്വകലാശാലക്ക് റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്തു നിന്നും പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2കിലോ 70ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

15 വർഷമായി അതിരമ്പുഴ പ്രദേശത്ത് കോൺക്രീറ്റിംഗ് ജോലികൾ ചെയ്തു വന്നിരുന്ന ആളാണ്‌ പ്രതി. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

കഞ്ചാവ് ഇടപാടുകാർ പണം ഗൂഗിൾ പേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്.

ഗാന്ധി നഗർ എസ്ഐ എം കെ അനുരാജ്, എഎസ്ഐ സി. സൂരജ്, സിവിൽ പോലീസ് ഓഫിസർമാരായ അനൂപ്, രഞ്ജിത്, സജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...