ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷി; സംസ്ഥാന തല ഉദ്ഘാടനം 22ന്

ആലപ്പുഴ: സംസ്ഥാന സർക്കാരിൻ്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷൻ്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്‌ച രാവിലെ പത്തുമണിക്ക് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. മുഹമ്മ ഗവൺമെൻ്റ്  സംസ്കൃത സ്കൂളിന് എതിർവശമുള്ള പുരയിടത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷതവഹിക്കും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള സ്വാഗതം പറയുന്ന ചടങ്ങിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ള സംസ്ഥാന കർഷക അവാർഡ് ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി,വൈസ് പ്രസിഡൻറ് എൻ എസ് ശിവപ്രസാദ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് കെ ഡി മഹീന്ദ്രൻ എന്നിവർ ചേർന്ന് ആദരിക്കും.

സംസ്ഥാന തലത്തിൽ ഫലവർഗവിളകളുടെ കൃഷി വിസ്തൃതി വർദ്ധിപ്പിക്കുക, ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, സമൂഹത്തിൻ്റെ പോഷക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. നാടൻ ഫലവർഗ വിളകളായ മാവ് ,പ്ലാവ്,വാഴ, പപ്പായ എന്നിവയ് ക്കൊപ്പം മാങ്കോസ്റ്റിൻ,റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്,അവക്കാഡോ തുടങ്ങിയ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാരായ വി ജി മോഹനൻ, ഗീത ഷാജി, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷെർലി ഭാർഗവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാർത്തികേയൻ, ജി ശശികല, സിനിമോൾ സാംസൺ, ഓമന ബാനർജി,ജെയിംസ് ചിങ്കുതറ, ടി എസ് ജാസ്മിൻ, ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ, മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ ടി റെജി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ എം എസ് ലത, സി ഡി വിശ്വനാഥൻ, എം ചന്ദ്ര, റ്റി എൻ നസീമ ടീച്ചർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ,കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സി അമ്പിളി എന്നിവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...