ജര്‍മനിയില്‍ ആഘോഷ പരിപാടിക്കിടെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ജര്‍മന്‍ നഗരമായ സോളിംഗനില്‍ നടന്ന ആഘോഷ പരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.

ഇന്നലെ രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നഗര വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് ആക്രമണം നടന്നത്. ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ജര്‍മനിയിലെ ഏറ്റവും ജനസംഖ്യയുള്ളതും നെതര്‍ലാന്‍ഡ്‌സിൻ്റെ അതിര്‍ത്തിയിലുള്ളതുമായ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയ സംസ്ഥാനത്താണ് സംഭവം. സംസ്ഥാന ആഭ്യന്തര മന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

spot_img

Related articles

ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചു

നാസയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും സഹകരിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ...

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം; സംഭവം ലണ്ടനില്‍

കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം.ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മന്ത്രി സഞ്ചരിച്ച കാറിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും വ്യതിയാനം

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും വ്യതിയാനം. തിങ്കളാഴ്ച പകല്‍ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രാത്രിയോടെ വഷളായി. രണ്ട് തവണ...

ഫ്രാൻസിസ് മാ‍ർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

കടുത്ത ശ്വാസതടസത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാ‍ർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുന്നതായി...