156 മരുന്നുസംയുക്‌തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തി

കേരളത്തിലടക്കം മറ്റ് സ്ഥലങ്ങളില്‍ വില്‍പ്പനയുള്ള 156 മരുന്നുസംയുക്‌തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തി.

ആൻ്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് നിരോധനം ഏർപ്പെടുത്തിയത് .

ഒന്നിലധികം മരുന്നുകള്‍ ചേർത്ത് ഉള്ള സംയുക്‌തങ്ങളാണിവ . അതില്‍ 25-ല്‍ത്താഴെ എണ്ണത്തിനാണ് അംഗീകാരം ലഭിക്കുക . ഇത് ഇന്ത്യന്‍വിപണിയില്‍ ആയിരത്തിനുമുകളില്‍ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം നിയമിച്ച വിദ്ഗ്ധസമിതിയുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് . അതില്‍ 350-ഓളം മരുന്നുകള്‍ നിരോധിച്ചിരുന്നു.

പുതിയ പട്ടികയില്‍ നല്ലപങ്ക് മള്‍ട്ടിവൈറ്റമിന്‍ മരുന്നുകളാണ്. നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും വൃക്കയെ ദോഷകരമായി ബാധിക്കാമെന്നതാണ് സമിതിയുടെ വിലയിരുത്തല്‍. ഓഗസ്റ്റ് 12 മുതല്‍ നിരോധനം നിലവില്‍വന്നു. അതേസമയം കുട്ടികളില്‍ ഉപയോഗിക്കുന്ന 50 എം.ജി. അസിക്ലോഫെനക്കും 125 എം.ജി. പാരസെറ്റമോള്‍ ചേര്‍ന്ന ദ്രവരൂപത്തിലുള്ള മരുന്നും നിരോധിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...