ഷെബിൻ ബെൻസൺ പ്രശോഭ് ആകുന്നു; ‘കിഷ്‌കിന്ധാകാണ്ഡം’ പുതിയ പോസ്റ്റർ പുറത്തുവിട്ടു

കൗതുകം നിറഞ്ഞ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ യുവ നടന്നാണ് ഷെബിൻ ബെൻസൺ.ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഈ നടൻ മുപ്പതോളം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ഇയോബിൻ്റെ പുസ്തകം പത്തു കൽപ്പനകൾ, വൈറസ്, വർഷം , ഭീഷ്മ പർവ്വം, കൊള്ള, ഉള്ളൊഴുക്ക്, ബിഗ് ബെൻ തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ഏറെ ശ്രദ്ധേയമാണ്.ബാലതാരമായി തുടങ്ങി പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ തൻ്റെതായ ഒരു സ്പേസ് ഉണ്ടാക്കിയെടുത്തു ഷെബിൻ.
ചെറുപ്പത്തിൻ്റെ കൗശലവും, അയത്നലളിതമായ അഭിനയശൈലിയും കൊണ്ട് പ്രേക്ഷകരെ വശീകരിച്ച ഷെബിൻ ബെൻസൺ ഈപ്പാൾ ഏറ്റവും പുതുതായി അഭിനയിക്കുന്ന ചിത്രമാണ് ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബി ജോർജ് നിർമ്മിച്ച്ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം.

ഈ ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷനിൽ ഇപ്പോൾ ഏറ്റവുംപുതിയതായി ഷെബിൻ ബെൻസൺ അവതരിപ്പിക്കുന്ന പ്രശോഭ് എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു.

ആരാണ് ഈ പ്രശോഭ് ?
സിനിമയിൽ പ്രശോഭ് എന്ന കഥാപാത്രത്തിൻ്റെ പ്രസക്തിയെന്ത്?ചിത്രം പ്രദർശനത്തിനെത്തുന്ന സെപ്റ്റംബർ പന്ത്രണ്ടു വരെ കാത്തിരിക്കാം.ആസിഫ് അലി നായകനും, അപർണാ ബാലമുരളി നായികയുമാകുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, ജഗദീഷ്, അശോകൻ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണവി വിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ ,മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്, എന്നിവരും താരങ്ങളാണ്.
തിരക്കഥ – ഛായാഗ്രഹണം – ബാഹുൽ രമേഷ്.
സംഗീതം -മുജീബ് മജീദ്.
എഡിറ്റിംഗ് -സൂരജ് ഇ.എസ്.
പ്രൊജക്റ്റ് ഡിസൈൻ – കാക്കാസ്റ്റോറീസ്.
പ്രൊഡക്ഷൻ മാനേജർ -എബി.
പ്രൊഡക്ഷൻ എക്സിമുട്ടീവ്സ് – നോബിൾ ജേക്കബ്.’ കെ.സി.ഗോകുലൻപിലാശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് മേനോൻ.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...