അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച്‌ പാമ്പ് കടിയേറ്റു

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച്‌ പാമ്പ് കടിയേറ്റു.നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപിക നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്.അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...

സിഎംആർഎല്‍ – എക്സാലോജിക് കേസ്; പിണറായി വിജയൻ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിഎംആർഎല്‍ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസില്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി...

വിജയദശമി ദിനത്തെ വരവേറ്റ് കേരളം; അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകള്‍

ഇന്ന് വിജയദശമി.അറിവിൻ്റെ ലോകത്തേക്ക് പിച്ചവയ്ക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ക്ഷേത്രങ്ങളിലും, സാംസ്കാരിക കേന്ദ്രങ്ങളിലും എത്തിച്ചേർന്നു തുടങ്ങി.സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം ആരംഭിച്ചു....

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഊരിയ കേസ്; പ്രതിയെ പൂനെയില്‍ നിന്ന് പൊക്കി പോലീസ്

മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ നോര്‍ത്ത് പറവൂരിലെ കൈതാരത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി, വൈദ്യുതി തടസമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് ബിദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത ആൾ പിടിയിലായി.സംഭവത്തിൽ...