അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച്‌ പാമ്പ് കടിയേറ്റു

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച്‌ പാമ്പ് കടിയേറ്റു.നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപിക നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്.അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് മരണം

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം.കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ...

മുൻ മേയർ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടാക്കിയ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി .വിവാദങ്ങൾക്ക് പിന്നാലെ, ആര്യാ രാജേന്ദ്രനെതിരെ...

വല്യച്ചന്റെ സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി റവ .ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ സംസ്കാര...

അയൺ ബോക്സ് ഓഫാക്കാൻ മറന്നു, കോട്ടയത്ത് അതിരമ്പുഴയിൽ വീടിൻ്റെ മുറികൾക്ക് തീപിടിച്ചു

അയൺ ബോക്സ് ഓഫാക്കാൻ മറന്നു, കോട്ടയത്ത് അതിരമ്പുഴയിൽ വീടിൻ്റെ മുറികൾക്ക് തീപിടിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ്‌ മാത്യുവിൻ്റെ...