കാഞ്ഞിരംകുളം ഗവ. കോളേജിന് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും: മന്ത്രി കെ.രാജൻ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യ പ്രകാരം കാഞ്ഞിരംകുളം കുഞ്ഞികൃഷ്ണൻ നാടാർ ഗവ. കോളേജിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് റവന്യൂ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കോളേജിന് വേണ്ടി നാല് ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി അക്വിസിഷൻ ഓഫീസറെ നിയോഗിക്കുകയും സാമൂഹികാഘാത പഠനം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികാഘാത പഠന റിപ്പോർട്ട് ഈ മാസം തന്നെ ലഭ്യമാക്കാൻ മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. തുടർ നടപടികളായ വിജ്ഞാപനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പരമാവധി വേഗത്തിലാക്കും യോഗത്തിൽ തീരുമാനമായി. ഡിസംബർ മാസത്തോടു കൂടി നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

എം വിൻസെന്റ് എം.എൽ.എ, ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ.കൗശികൻ, ജോയിന്റ് കമ്മീഷണർ എ.ഗീത , ഡെപ്യൂട്ടി കളക്ടർ സഞ്ജയ് ജേക്കബ് ജോൺ എന്നിവരും മറ്റു റവന്യൂ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...