ഒളിക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.ഡല്‍ഹിയിലെ ഷകരര്‍പൂരിലാണ് സംഭവം. യുവതി നാട്ടില്‍ പോയ സമയത്ത് മുറിയില്‍ കയറിയ പ്രതി കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. കരണ്‍ എന്ന യുവാവാണ് പിടിയിലായത്. വാട്‌സ്‌ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതാണ് ഒളിക്യാമറ കണ്ടെത്താന്‍ കാരണമായത്.

കരണിന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി താമസിച്ചിരുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് യുവതി ഷകര്‍പൂരില്‍ വീട് വാടകയ്‌ക്കെടുത്തത്. ഒറ്റയ്ക്ക് താസമിച്ചുവരികയായിരുന്ന യുവതി അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് തൊട്ടടുത്ത നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയുടെ മകനായ കരണിനെ ഏല്‍പ്പിച്ചിരുന്നു. താക്കോല്‍ കിട്ടിയ പ്രതി യുവതിയുടെ മുറിയില്‍ കയറി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.ഏതാനും ദിവസങ്ങളായി വാട്‌സ്‌ആപ്പ് അക്കൗണ്ടില്‍ അസ്വഭാവികമായ മാറ്റങ്ങള്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ലിങ്ക്ഡ് ഡിവൈസസില്‍ തന്റേതല്ലാത്ത മറ്റൊരു ലാപ്‌ടോപ്പ് ലിങ്ക് ചെയ്തതായി കണ്ടെത്തി. ഇതോടെ യുവതി മുറിയില്‍ തിരച്ചില്‍ നടത്തിയതോടെയാണ് ക്യാമറ കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...