ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി(2-0). സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 221-9, ബംഗ്ലാദേശ് 20 ഓവറില്‍ 135-9.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ഹൈദരാബാദില്‍ നടക്കും.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന്‍റെ പോരാട്ടം 20 ഓവറില്‍ റണ്‍സിലവസാനിച്ചു. 41 റണ്‍സെടുത്ത് പൊരുതിയ മെഹ്മദുള്ളയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ.

അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയുടെയും റിങ്കു സിംഗിന്‍റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തത്. രണ്ടാം ടി20 കളിക്കുന്ന നിതീഷ് റെഡ്ഡി 34 പന്തില്‍ 74 റണ്‍സടിച്ചപ്പോള്‍ റിങ്കു സിംഗ് 29 പന്തില്‍ 53 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ 19 പന്തില്‍ 32 റണ്‍സെടുത്തു.

Leave a Reply

spot_img

Related articles

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ പുരുഷ - വനിതാ ടീമുകളിലായി ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ.വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിന്‍ നായരമ്ബലം സ്വദേശി...

രചിൻ രവീന്ദ്ര; പ്ലെയർ ഓഫ് ദി ടൂർണ്ണമെൻ്റ്

ന്യൂസിലൻഡിൻ്റെ രചിൻ രവീന്ദ്ര ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ താരം. ബാറ്റിംഗിലും, ബൗളിംഗിലും പുലർത്തിയ മികവിനെ അടിസ്ഥാനമാക്കിയാണ്ഇ ന്ത്യൻ വംശജൻ കൂടിയായ രചിനെ ടൂർണ്ണമെൻ്റിലെ...

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ കിരീടം ഇന്ത്യയ്ക്ക്

ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം തവണ മുത്തമിടുന്നത്. സ്കോർ - ന്യൂസിലൻഡ് 251/9(50)...

ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡ് ഫൈനലിൽ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ന്യൂസിലൻഡ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ദക്ഷിണാ ഫ്രിക്കയെ 50 റൺസിന് പരാജ യപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്. സ്കോർ...