ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കത്തിൽ സർക്കാർ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി.ജസ്റ്റീസ് കെ വി വിശ്വനാഥ് ആണ് പിന്മാറിയത്.സംസ്‌ഥാന സര്‍ക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസില്‍ ഇന്ന് നേരിട്ടു ഹാജരാകുന്നതില്‍നിന്നു ഒഴിവാക്കണമെന്നഭ്യര്‍ഥിച്ചു പാലക്കാട് ജില്ലാ കലക്‌ടറും മുന്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണുവും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നാണു പാലക്കാട് കലക്‌ടര്‍ അറിയിച്ചത്. താന്‍ ചീഫ് സെക്രട്ടറി സ്‌ഥാനത്തുനിന്നു വിരമിച്ചതിനാല്‍, തന്നെ ഒഴിവാക്കണമെന്നാണു ഡോ. വി. വേണുവിന്റെ അഭ്യര്‍ഥന.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ കലക്‌ടർ ,എസ്.പി. ഉള്‍പ്പെടെയുള്ള പോലീസ്, റവന്യൂ ഉദ്യോഗസ്‌ഥര്‍ ഇന്നു നേരിട്ടു ഹാജരാകണമെന്നാണു നിർദ്ദേശം നൽകിയത്.
അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞദിവസം ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ കോടതിയില്‍ ഐറ്റം നമ്പര്‍ മുപ്പതായി കേസ് ഇന്നു പരിഗണിക്കുന്നുണ്ട്. നിലവില്‍ ജസ്‌റ്റീസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയില്‍ മാറ്റമുണ്ടാകുമോ എന്നു വ്യക്‌തമല്ല. കേസിന്റെ ഗൗരവം കണക്കിലെടുത്തു സംസ്‌ഥാനത്തിനുവേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും.മുപ്പതാമത്തെ കേസായതിനാല്‍, സാധാരണ ഉച്ചയോടെ മാത്രമേ സുപ്രീം കോടതി പരിഗണിക്കാന്‍ സാധ്യതയുള്ളൂ.