സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ വടംവലിയില്‍ കണ്ണൂരിന്റെ ആണ്‍കുട്ടികള്‍ അല്‍പമൊന്ന് പതറിയെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല പെണ്‍കുട്ടികള്‍. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ വടംവലിയില്‍ നാലാം തവണയും കണ്ണൂര്‍ കിരീടം നിലനിര്‍ത്തി. കഴിഞ്ഞ മൂന്നു വര്‍ഷവും ഒന്നാം സ്ഥാനം നേടിയ ആണ്‍കുട്ടികളുടെ ടീം പക്ഷേ ഇത്തവണ രണ്ടാം സ്ഥാനക്കാരായി. പാലക്കാടാണ് അട്ടിമറി വിജയം നേടിയത്.
എടൂര്‍ സെന്റ്. മേരീസ് ഹൈസ്‌കൂളിലെ ബേസില്‍ ഏബ്രഹാമാണ് കണ്ണൂര്‍ ജില്ലാ ടീമുകളുടെ മാനേജര്‍. കെ. ശ്രീരാജ്, സനിത് കുര്യന്‍ എന്നിവരാണ് പരിശീലകര്‍. ജംഷദ്, പ്രണവ് എന്നിവരാണ് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ പാലക്കാട് ടീമിനെ പരിശീലിപ്പിക്കുന്നത്. റോഷന്‍ ആണ് ടീം മാനേജര്‍.