ആത്മകഥാ പ്രകാശന വിവാദത്തിൽ ഇ പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തക പ്രകാശനത്തെക്കുറിച്ച് എഴുത്തുകാരൻ അറിയണ്ടേയെന്ന് മുഖ്യമന്ത്രി.വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ പി ജയരാജൻ പറഞ്ഞുകഴിഞ്ഞു.സരിനെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. സരിനെ അറിയാമായിരുന്നില്ല എന്നാണ് ജയരാജൻ തങ്ങളോട് പറഞ്ഞത്.ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.വിവാദം മാധ്യമ സൃഷ്ടിയാണ്.തെരഞ്ഞെടുപ്പ് സമയം നോക്കി വാർത്തകൾ ഉണ്ടാക്കുന്നു. എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങൾ ഉണ്ട്.ജനങ്ങളിൽ നിന്ന് അകലുന്ന യു ഡി എഫിനെയും ബി ജെ പിയെയും സഹായിക്കാനാണ് വിവാദമെന്നും മുഖ്യമന്ത്രി.