വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് നവംബർ 20ന് രാത്രി 11 മുതൽ നവംബർ 24ന് രാവിലെ എട്ടു വരെ വൈക്കം നഗരസഭാ പരിധിയിൽ ഡ്രൈഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. വൈക്കം നഗരസഭാ പരിധിയിൽ മദ്യം, വിദേശമദ്യം, മറ്റു ലഹരിവസ്തുക്കൾ എന്നിവയുടെ വിപണനവും വിതരണവും തടഞ്ഞു. മദ്യഷോപ്പുകൾ തുറക്കാൻ പാടില്ല. തുടർനടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്