സന്ദീപ് പോയതില്‍ ബി ജെ പിക്ക് ഒരു ക്ഷീണവുമില്ലെന്നും തലക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവർത്തകർ ഉള്‍ക്കൊള്ളില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.പാർട്ടിയുടെ വക്താക്കളില്‍ ഒരാള്‍ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. സന്ദീപിന് കൂടുതല്‍കാലം കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ല. പല പാർട്ടികളുമായി വിലപേശി കൂടുതല്‍ വിലകൊടുത്ത പാർട്ടിയില്‍ സന്ദീപ് പോവുകയായിരുന്നു. പ്രത്യയശാസ്ത്രത്തെ തൂക്കി വില്‍ക്കാനാണ് രണ്ടു ദിവസം സന്ദീപ് ബെംഗളൂരുവില്‍ പോയത്.നവംബർ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ സന്ദീപ് വാര്യറെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കി തള്ളും. മൂത്താൻ തറയുമായി സന്ദീപിന് എന്തുബന്ധമാണ് ഉള്ളത്? പാർട്ടി വിടുമ്ബോള്‍ സ്വന്തം നിഴല്‍ പോലും അദ്ദേഹത്തിനൊപ്പമുണ്ടാവില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യർ പോയതെന്നും കൃഷ്ണകുമാർ പറഞ്ഞു.