ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് പോവാതെ 172 റൺസ് എന്ന നിലയിലാണ് ടീമിന്ത്യ. ഒന്നാം ഇന്നിംഗ്സിലെ 46 റൺസടക്കം ആകെ ലീഡ് 218 ആയി.
രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ 90 റൺസുമായി യശ്വസി ജയ്സ്വാളും, 62 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.
നേരത്തേ 30 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംമ്രയുടെ മികവിൽ ഇന്ത്യ ഓസീസിനെ 104 റൺസിൽ പുറത്താക്കിയിരുന്നു.
ഹർഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ശേഷിച്ച രണ്ട് വിക്കറ്റ് മുഹമ്മദ് സിറാജും നേടി.