പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്.
സ്കോർ –
ഇന്ത്യ – ഒന്നാം ഇന്നിംഗ്സ് – 150
രണ്ടാം ഇന്നിംഗ്സ് – 487/6 d.
ഓസ്ട്രേലിയ –
ഒന്നാം ഇന്നിംഗ്സ് – 104
രണ്ടാം ഇന്നിംഗ്സ് – 238.
ഒരു ദിവസം ബാക്കി നില്ക്കേയാണ് ബുംമ്രയും സംഘവും ഓസീസിനെ കെട്ടുകെട്ടിച്ചത്.
534 റൺസെന്ന ലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ നിലയുറപ്പിക്കാൻ അനുവദിക്കാതെയാണ് ഇന്ത്യയുടെ ആധികാരിക ജയം.
89 റൺസെടുത്ത ട്രാവിസ് ഹെഡാണ് ടോപ്പ് സ്കോറർ. മിച്ചൽ മാർഷ് 47 ഉം, അലക്സ് ക്യാരി 36 ഉം റൺസെടുത്തു.
ഇന്ത്യയ്ക്കായി ബോളെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. ബുംമ്രയും, മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റ് നേടി.
ഹർഷിത് റാണ, നിതീഷ് കുമാർ റെഡി എന്നിവർ ഓരോ വിക്കറ്റും സ്വന്തം പേരിലാക്കി.