ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല; സുപ്രീം കോടതി

ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്‌ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ആരോപണം ഇത്തരം കേസുകളില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് വർഷം മുൻപ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കുകയും ചെയ്തു. ദീർഘകാലം പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട സ്‌ത്രീകള്‍ ബന്ധം വഷളായ ശേഷം ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എന് ജാദവ് എന്ന സ്‌ത്രീ നല്‍കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്ബോഴല്ലെന്നും കോടതി പറഞ്ഞു. 2008ല്‍ ആരംഭിച്ച ബന്ധത്തിന്റെ പേരിലാണ് 2017ല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പരാതിക്കാരി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് പ്രതിയുടെ ഭാര്യ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ബലാത്സംഗ കേസ് വരുന്നത്. കുറ്റാരോപിതനുമായി പരാതിക്കാരി ഇത്രയും വർഷം ശാരീരികബന്ധം തുടർന്നത് വിവാഹ വാഗ്ദാനം മാത്രം വിശ്വസിച്ചാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരിട്ടാണ് റിപ്പോർട്ട് നൽകിയത്. പണാപഹരണം ഏറ്റവുമധികം നടന്നത് ഇക്കഴിഞ്ഞ...

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള...

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...