മുഖ്യമന്ത്രിയും യു.എസ്. അംബാസിഡറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യു.എസ്. അംബാസിഡർ സെർജിയോ ഗോറും കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്രമേഖലാ വികസനം തുടങ്ങിയ വിവിധ രംഗങ്ങളിൽ കേരളവും യു.എസും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. ഇരുരാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള ഗവേഷണ-വിദ്യാഭ്യാസ പങ്കാളിത്തം, സിസ്റ്റർ സിറ്റി മാതൃകയിലുള്ള സഹകരണം, ആയുർവേദ-വെൽനസ് ടൂറിസം സാധ്യതകൾ എന്നിവ അംബാസിഡർ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതിയും കൊച്ചി തുറമുഖവും കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകളും, അമേരിക്കൻ വ്യവസായികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി യു.എസിൽ പ്രത്യേക ‘ഇൻവെസ്റ്റ് ഡെസ്ക്’ ആരംഭിക്കുന്നതും കൂടിക്കാഴ്ചയിൽ വിഷയമായി. ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചയിൽ ഇരുവിഭാഗവും സഹകരണം തുടരുമെന്ന് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

നിതിൻ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്ത്, കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി.നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ...

ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി

അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി .അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയി​ലെത്തിയ...

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു .എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജുന്...

ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് സർക്കാർ

ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് സർക്കാർ.ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം നല്‍കും. ഓണത്തിനുള്‍പ്പെടെ ക്ഷേമപെൻഷൻ വിതരണം...