അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി .അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ സംഘം ഉച്ചക്ക് രണ്ടിനാണ് ആലപ്പുഴയിലെത്തിയത്.ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്.കായൽ സൗന്ദര്യം ആസ്വദിക്കാൻ ആഢംബര ഹൗസ്ബോട്ടിൽ സംഘം യാത്രതിരിച്ചു.പുന്നമടയിൽ നെഹ്റുട്രോഫി വള്ളംകളിക്കായി ട്രയൽ നടത്തുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും അദ്ദേഹം കാണും.

