ജാർഖണ്ഡില്‍ കാമുകിയെ കൊലപ്പെടുത്തി ശരീരം 50 കഷങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

ജാർഖണ്ഡില്‍ കാമുകിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം ശരീരം 50 കഷങ്ങളാക്കി മുറിച്ചുമാറ്റി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.തമിഴ്നാട്ടില്‍ ഇറച്ചി വെട്ടുകാരനായി ജോലി ചെയ്യുന്ന നരേഷ് ഭെൻഗ്ര (25) ആണ് പൊലീസിന്‍റെ പിടിയിലായത്. കൊല്ലപ്പെട്ടത് ഗംഗി കുമാരി (24) എന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകത്തിനു രണ്ടാഴ്ചയ്ക്കുശേഷം തെരുവുനായ മനുഷ്യ ശരീരഭാഗങ്ങള്‍ കടിച്ചുനടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.

ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കഴിഞ്ഞ 2 വര്‍ഷമായി യുവാവ് തമിഴ്‌നാട്ടിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ ഗംഗി കുമാരിയുമായി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായത്. പിന്നീട് നരേഷ് തന്‍റെ പങ്കാളിയോടു പറയാതെ ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. നരേഷ് വിവാഹം കഴിച്ചത് അറിയാതിരുന്ന യുവതി തന്നെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ സമ്മര്‍ദം ചെലുത്തി. തുടർന്ന് ഇരുവരും നവംബര്‍ 8ന് റാഞ്ചിയിലെത്തി. അവിടെനിന്ന് യുവാവിന്‍റെ നാട്ടിലേക്ക് ട്രെയിന്‍ കയറി. നേരത്തെ കൊലപാതകം ആസൂത്രണം ചെയ്ത യുവാവ് യുവതിയെ ഓട്ടോറിക്ഷയില്‍ വീടിന് സമീപത്ത് എത്തിക്കുകയും കുറച്ചുനേരം കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മൂര്‍ച്ചയേറിയ കത്തിയുമായി എത്തിയ നരേഷ് യുവതിയെ വീടിനടുത്തുള്ള വനത്തില്‍ എത്തിച്ച ശേഷം യുവതിയെ ദുപ്പട്ട ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ 50 ഓളം കഷണങ്ങളാക്കി വീടിനടുത്തുള്ള കാട്ടില്‍ ഉപക്ഷേിക്കുകയും സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും പൊലീസ് പറയുന്നു.നവംബര്‍ 24ന് തെരുവുനായ മനുഷ്യന്‍റെ കൈപ്പത്തി കടിച്ചുനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കാട്ടിലെ വന്യമൃഗങ്ങള്‍ മൃതദേഹം ഭക്ഷിക്കുന്നതിനു മുന്‍പ് തെരുവുനായ കൈക്കലാക്കിയതാണ് കേസില്‍ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കാട്ടില്‍ നിന്നും കൂടുതല്‍ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെത്തി. താന്‍ ട്രെയിന്‍ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു.

ചോര പുരണ്ട കത്തിയും യുവതിയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തില്‍നിന്നും കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ അവര്‍ മകളുടെ സാധനങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തു,ചോദ്യം ചെയ്യലില്‍ യുവതിയെ കൊലപ്പെടുത്തിയതായും മൃതദേഹം വെട്ടിയതായും ഇയാള്‍ സമ്മതിച്ചു. ഇയാള്‍ തമിഴ്നാട്ടിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന ആളാണെന്നും മാംസം മുറിക്കുന്നതില്‍ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇന്‍സ്പെക്ടര്‍ അശോക് സിങ് പറഞ്ഞു.

Leave a Reply

spot_img

Related articles

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്

പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...