ട്രെയിനിൽ നിന്ന് മൊബൈൽ മോഷണം അസം സ്വദേശി റെയിൽവേ പോലീസിന്റെ പിടിയിൽ

ട്രെയിനിൻ്റെ ഫുട് ബോർഡിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ മൊബൈൽ വടിയ്ക്ക് അടിച്ച് വീഴ്ത്തിയും കൈ കൊണ്ട് തട്ടിപ്പറിച്ചും കവർന്ന കേസിൽ അസം സ്വദേശിയെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. അസം ഗുവഹാത്തി സ്വദേശി ജോഹർ അലി (24) യെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ വേഗം കുറയുന്ന ഭാഗങ്ങളിൽ വച്ചാണ് ഇയാൾ മൊബൈൽ ഫോണുകൾ തട്ടിയെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ കോട്ടയം എറണാകുളം റൂട്ടിൽ യാത്ര ചെയ്ത നാല് യാത്രക്കാരുടെ മൊബൈൽ ഫോണുകളാണ് പ്രതി തട്ടിയെടുത്തത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും മൊബൈൽ ഫോൺ മോഷണം പോയത് സംബന്ധിച്ച് പരാതിക്കാരൻ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, സംഭവത്തിൽ കേസെടുത്ത എറണാകുളം റെയിൽവേ പോലീസ് കേസ് അന്വേഷിക്കുന്നതിനായി കോട്ടയം റെയിൽവേ പോലീസിന് കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്20 ഫോണുകൾ മോഷ്ടിച്ച ശേഷം നാട്ടിലേക്ക് രക്ഷപ്പെടുന്നതിനാണ് പ്രതി പദ്ധതി ഇട്ടിരുന്നതായി പോലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണത്തിന്റെ ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു.എ.എ.ഡബ്ല്യു....

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; 7 മരണം കേരളത്തിൽ

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്.അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോ​ഗങ്ങൾ...

ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും; പരിഭ്രാന്തിയിലായി യാത്രക്കാര്‍

ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങി വരുന്നവരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനം...

പ്രീ​ഡി​ഗ്രി തോ​റ്റ ക​ണ്ണ​ൻ വ്യാജ ഡോക്ടറായി; പിടിയിലായത് 81ാം വയസ്സിൽ

പ്രീ​ഡി​ഗ്രി തോ​റ്റ​ കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കണ്ണൻ വ്യാജ ഡോക്ടറായി രോഗികളെ ചികിതിച്ചതിന് പിടിയിലായത് 81ാം വയസ്സിൽ. മാ​റാ​ട് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ്...