യുഎസ് സംസ്ഥാനമായ കാലിഫോർണിയായിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചു.
കാലിഫോർണിയ തീരത്ത് ഉയർന്ന തിരമാലകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും സുനാമി സൂചനകൾ നിലവിലില്ല. അമേരിക്കയുടെ പടിഞ്ഞാറൻ തീരമേഖലകളിൽ നിരവധി ടെക്ടോണിക് പ്ലേറ്റുകൾ ഉള്ളതിനാൽ, ഇവിടം സ്ഥിരം ഭൂചലന മേഖലയാണ്. എല്ലാവർഷവും 10 മുതൽ 15 വരെ ഭൂചലനങ്ങൾ ഈ മേഖലകളിൽ ഉണ്ടാകാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.