കെ എം ഷാജിയെ തള്ളാതെ എം കെ മുനീർ. മുനമ്പം വിഷയം, കെഎം ഷാജി പറഞ്ഞത് വഖഫ് മന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യം. നിലവിൽ ഇതാണ് സ്ഥിതി. വഖഫ് ഭൂമി അല്ല എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് നാട്ടുകാരനായതുകൊണ്ടാണ്.ഭൂമി വാങ്ങി വഞ്ചിതരായ നിരവധി പേരുണ്ട്. അവരെ കുടിയിറക്കരുത്. കമ്മീഷൻ റിപ്പോർട്ട് വന്നശേഷം മുസ്ലിം ലീഗ് ഔദ്യോഗിക നിലപാട് അറിയിക്കുമെന്നും എം കെ മുനീർ വ്യക്തമാക്കി.മുനമ്പം വഖഫ് ഭൂമിയല്ലന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി കെ എം ഷാജി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കെ എം ഷാജി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.മുനമ്പത്തെ യഥാർത്ഥ പ്രതികൾ ആരാണെന്ന് ചോദിച്ച കെ എം ഷാജി അവിടെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല പ്രതികളെന്നും അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അവർക്ക് വിറ്റത് ആരാണെന്നാണ് സർക്കാർ കണ്ടെത്തേണ്ടതെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അല്ലെന്ന് പറയാൻ ഫാറൂഖ് കോളേജിന് എന്താണ് അധികാരമെന്നും കെ എം ഷാജി ചോദിച്ചു